ഗ്രാമഭംഗി
മലരണിക്കാടുകൾ തിങ്ങി വിങ്ങീ

മരതക കാന്തിയിൽ മുങ്ങിമുങ്ങീ

കരളും മിഴിയും കവർന്നുമിന്നീ

കറയറ്റോരാലസൽ ഗ്രാമ ഭംഗി

പുളകം‌പോൽ കുന്നിൻപുറത്തുവീണ

പുതുമൂടൽമഞ്ഞല പുല്കി നീക്കി,

പുലരൊളി മാമലശ്രേണികൾതൻ

പുറകിലായ് വന്നുനിന്നെത്തിനോക്കി.

No comments: